Monday, November 01, 2010

ബോധി കോമണ്‍സ് (Bodhi Commons)


സീസറും യേശുവും കൊള്ളയടിച്ചിട്ടും, കൊന്നൊടുക്കിയിട്ടും,
വറ്റാതെ നില്‍കുന്ന മനുഷ്യന്റെ സര്‍ഗശക്തിക്കു
തങ്ങളില്‍ തങ്ങളില്‍ സംവദിക്കാന്‍,
ലോകത്തോടുറക്കെ പ്രസംഗിക്കുവാന്‍.


വിഷവാതകം പോലെ മനുഷ്യനെ ചുറ്റിനും മൂടുന്ന
അധിനിവേശങ്ങളെ ചെറുത്തു നില്‍ക്കാന്‍,
അബദ്ധസിദ്ധാന്തങ്ങളെ തിരിച്ചറിയാന്‍,
കപടവിശ്വാസങ്ങളെ തച്ചുടയ്ക്കാന്‍.


സമത്വസുന്ദരമായ ഒരു ലോകത്തെ
സ്വപ്നം കാണാന്‍, സൃഷ്ടിക്കാന്‍.
അതിനായി ഒത്തുചേരാന്‍, പഠിക്കാന്‍,
സംഘടിക്കുവാന്‍, പോരാടുവാന്‍.


ചിന്തകള്‍ തന്ന തണലിന്റെ കീഴില്‍ പണിതുയര്‍ത്തി ഞങ്ങളിന്ന്,
കാറ്റാടിക്കഴകളെ ചകിരി പിരിച്ച കയറും,
വിയര്‍പ്പും, പ്രതീക്ഷയും കൊണ്ട് വലിച്ചു കെട്ടി,
ബോധി എന്നൊരീ പൊതുവേദി


തളര്‍ന്ന കൈവിരലുകളും, അല്പം നീരുവെച്ച പുറംകഴുത്തും,
തളര്‍ത്തുനില്ല തെല്ലുമീ രോമാഞ്ചത്തെ.

3 comments:

Unknown said...

ചിന്തകളാൽ തണലേകുന്നൊരാ
ബോധി വൃക്ഷത്തിൻ ചുവട്ടിൽ
വന്നിടാമൊമൊരു നാൾ..
തണലായി, കാറ്റായി, ശ്വാസമായി
അവയെനിക്കൊരു പുനർജ്ജനി തന്നാലോ..
ആശങ്കകളുടെ ലോകത്ത് നിന്നും ആശകളുടെ,
അല്ല ആശയങ്ങളുടെ ലോകത്തേക്ക്
ഇലകൾ പിടിച്ച് വേരിറങ്ങി
ഒരു പുനർജ്ജനി..

എന്ന് ഗൗതമനും ബുദ്ധനുമല്ലാത്ത ആരോ ഒരാൾ..

bus le comment aa.. tyre puncture ayalo?? so ivitem :)

Sreehari H said...

അധിനിവേശങ്ങളെ ചെറുത്തു നില്‍ക്കാന്‍,
അബദ്ധസിദ്ധാന്തങ്ങളെ തിരിച്ചറിയാന്‍,
കപടവിശ്വാസങ്ങളെ തച്ചുടയ്ക്കാന്‍.


oru viplavathinte chuva.
liked it.

Pranavam Ravikumar said...

Good!